Saturday, June 29, 2019

ഗുരു Guru


ഗുരുർബ്രഹ്‌മാ ഗുരുർ വിഷ്ണു:
ഗുരുർദ്ദേവോ മഹേശ്വരഃ
ഗുരുസ്‌സാക്ഷാത്  പരബ്രഹ്മ
തസ്മൈ ശ്രീ ഗുരവേ  നമ:
 ശ്രീ ഗുരുചരണാരവിന്ദാഭ്യാം നമ:

                  ഗുരു എന്ന പദവുമായി ബന്ധപ്പെട്ട ഒരു ചെറു വിവരണമാണ് ഇനി നൽകുന്നത്

അധ്യാപകൻ (Teacher)

                          നാം ഇന്നത്തെ സ്‌കൂളിൽ  വിദ്യാഭ്യാസത്തിന് പോകുമ്പോൾ അവിടെ പഠിപ്പിക്കുന്നവരാണ് അധ്യാപകർ . ഇവിടെ അധ്യാപകർ പകർന്നു നൽകുന്നത് ഭൗതിക വിജ്ഞാനമാണ് . ഭൗതിക വിജ്ഞാനം ആർജ്ജിക്കേ ണ്ടത് സമൂഹ ജീവി എന്ന നിലയിൽ അത്യന്താപേക്ഷിതവും ആകുന്നു .  സാങ്കേതിക വിദ്യ പഠിപ്പിക്കുന്ന അധ്യാപകനാണ് ശിക്ഷകൻ (Instructor) .           


അധ്യാപക ഗുരു

                        അധ്യാപനത്തോടൊപ്പം ആധ്യാത്മിക വൈദിക സാധനാപരവു മായ വിഷയങ്ങൾ കൂടി പഠിപ്പിക്കുന്നുണ്ടെങ്കിൽ അദ്ദേഹം അധ്യാപക ഗുരു ആകുന്നു .


ആചാര്യഗുരു  

                             പണ്ട് കാലത്ത് ഭാരതത്തിൽ നിലനിന്നിരുന്ന ബ്രഹ്മചാരികൾ ഗുരുകുല ത്തിൽ താമസിച്ച് പഠിച്ചിരുന്ന സമ്പ്രദായത്തിലെ  ഗുരുക്കന്മാരാണ് ആചാര്യ ഗുരുക്കന്മാർ .  ആചാര്യ ഗുരുക്കന്മാർ ആചാരങ്ങൾ ആചരിച്ചു വരുന്നതോ ടൊപ്പം ശിഷ്യന്മാരെ പഠിപ്പിക്കുകയും അത് പരിശീലിപ്പിക്കു കയും ചെയ്തു വന്നവർ ആയിരുന്നു . ഭാരതീയ സമ്പ്രദായ പ്രകാരം രാജപുത്ര ന്മാർ രാജാവാകുന്നതിനു മുമ്പ് ഗുരുകുല വിദ്യാഭ്യാസം പൂർത്തിയാക്കേണ്ടത് നിർബന്ധമായിരുന്നു.




കുലാചാര്യ ഗുരു 

               ഉന്നത കുലങ്ങളിൽ വിദ്യാഭ്യാസം , ആചാരങ്ങൾ , ഉപദേശക സ്ഥാനം എന്നിവ അലങ്കരിച്ചു വന്ന ആചാര്യന്മാരാണ് കുലാചാര്യ ഗുരുക്കന്മാർ . ദേവ കുലത്തിൽ ബൃഹസ്പതിയും അസുരകുലത്തിൽ ശുക്രനും കുലാചാര്യ ഗുരുക്കന്മാരാകുന്നു. ഇത് കൂടാതെ പല രാജവംശങ്ങളിലും കുലാചാര്യ ഗുരു പദവി ഉണ്ടായിരുന്നതായി പുരാണങ്ങളിൽ കാണാം . കുലങ്ങളുടെ  അഭിവൃദ്ധിക്ക് കുലാചാര്യന്മാരുടെ  സഹായം അത്യന്താപേക്ഷിതമാണ്.

 












സ്ഥാനീയഗുരു 
            ക്ഷേത്ര നിർമാണം പ്രതിഷ്ഠ എന്നിവക്ക് നേതൃത്വം നൽകുന്ന സ്ഥപതി, തന്ത്രി എന്നിവർ സ്ഥാനീയഗുരുക്കന്മാർ ആകുന്നു .



അവധൂതഗുരു


                           അദ്ധ്യാപകൻ തുടങ്ങി സ്ഥാനീയഗുരുപര്യന്തം സമൂഹത്തിൽ അതിൻറെ ഭാഗമായി വർത്തിക്കുന്നവരും ലൗകിക നിത്യ വൃത്തികളായ ധന സമ്പാദനം , കുടുംബപരിപാലനം എന്നിവ നിർവഹിക്കുന്നവരുമാകുന്നു .ലൗകിക രീതിയിൽ അല്ലാതെ ജീവിക്കുന്നവരും വല്ലപ്പോഴും മാത്രം പ്രത്യക്ഷപ്പെടുന്നവരും സാമ്പ്രദായിക രീതിയിൽ പരിഹരിക്കാനാകാത്ത പ്രശ്നങ്ങളിൽ ഉപദേശം നല്കുന്നവരുമാണ് അവധൂത ഗുരുക്കന്മാർ . അവധൂത ഗുരുക്കന്മാർ ശ്മശാന വാശി ആയ  ചണ്ടാളൻ , ഭ്രാന്തൻ തുടങ്ങി സന്യാസി വരെ ആകാം .














                ഇവിടെ ശ്രദ്ധിക്കേണ്ടത്  മേല്പറഞ്ഞതിൽ  ഗുരു ശബ്ദത്തിന് മുമ്പായി ചില വിശേഷണങ്ങൾ ചേർത്തതായി കാണാവുന്ന താണ് . അതിൽ എവിടെയും ഗുരു എന്ന പദം മാത്രമായി വിവരിച്ചിട്ടില്ല .  ഗുരു എന്നത് ഇതിൽ നിന്നുമെല്ലാം ഉയർന്നതും നിർഗുണവും നിരുപാധി കവും ഏതെങ്കിലും ഒരു കേവല തത്വത്തിലോ ആശയത്തിലോ ഒതുങ്ങാ ത്തതും ആയ ഉന്നതമായ തത്വമാകുന്നു . ഗുരു എന്നത് സ്വാത്മാവിൽ സാക്ഷാത്കാരത്തിലൂടെ അനുഭവവേദ്യമായ തത്വമാകുന്നു . ഭാരതീയ സമ്പ്രദായത്തിൽ ഗുരുവിനെ ദക്ഷിണാമൂർത്തിയായി വിഗ്രഹ  രുപത്തിൽ ആരാധിച്ചു വരുന്നു .