Monday, December 9, 2019

ചതുർ യുഗങ്ങളും വേദാവിർഭാവവും

           കൽപാദിയിലെ വേദങ്ങളുടെ ആവിർഭാവം      

      

                           കൽപാദിയിൽ കൃതയുഗത്തിൽ മഹത്തായ ഒരു സംസ്കൃതി നില നിന്നിരുന്നു . ഭൂതലത്തിൽ ദേവന്മാരും മഹർഷിമാരും നിത്യേന പ്രത്യക്ഷപ്പെട്ട് മനുഷ്യരോടൊപ്പം ഇടപെടുകയും വേദങ്ങൾ ആവിര്ഭവിക്കുകയും ചെയ്തിരുന്ന കാലഘട്ടമായിരുന്നു അത് . അക്കാലത്തിലെ  ജനങ്ങൾ  , ബ്രഹ്‌മാവിന്റെ സന്താനങ്ങളായ മഹർഷിമാരുടെ   സന്താനങ്ങളും  വലിയ ഈശ്വരാംശത്തോട് കൂടി  പിറന്നവരുമായതിനാൽ  ഭൂമിയിൽ യാതൊരു കർത്തവ്യവും നിർവഹിക്കാനില്ലെന്ന ഭാവത്തിൽ  ശരീര ധർമങ്ങൾ പോലും ചെയ്യാതെ വളരെ കാലം   തപസ്സ്  തുടർന്നു  .  ആയിരക്കണക്കിന് വർഷങ്ങൾ അങ്ങനെ പോയി   . കാലവും കാലാവസ്ഥയും അത് അനുവദിച്ചിരുന്നു . പല ആയിരം വർഷങ്ങൾ കഴിഞ്ഞപ്പോൾ അവരുടെ തപസ്സ് തുടരാൻ കഴിയാത്ത വിധം ബാഹ്യ ആഭ്യന്തര പ്രകൃതികൾ അവരെ ഇളക്കി . വീണ്ടും അതെ നിലയിൽ തുടരുവാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ അവർ  കാലം  അവർക്കായി ഒരുക്കിയ രമ്യമായ പ്രകൃതിയിലേക്ക് ഇറങ്ങി . അവർക്ക് വിശപ്പും ദാഹവും മറ്റെല്ലാ ആവശ്യങ്ങളും ഉണ്ടായി . എന്നാൽ ദീർഘ കാലം തപസ്സ് ചെയ്തതിനാൽ അടക്കി വക്കപ്പെട്ട കർമേന്ദ്രിയങ്ങൾ ആദ്യമൊന്നും പ്രവർത്തി നിർവ്വഹിക്കുവാൻ ശക്തമായിരുന്നില്ല. അതിൽ അവരെ പ്രാപ്തരാക്കുന്നതിനായി  ദേവതകൾ അവരുടെ ഇന്ദ്രിയങ്ങളിൽ  കുടി  കൊണ്ടു  .  ആ മഹാ തപസ്‌വികളുടെ   നാവിൽ  നിന്നും ഉത്ഭവിച്ച വചനങ്ങൾ വേദങ്ങളായിരുന്നു . അപ്രകാരം വേദ വചനങ്ങൾ ഉദ്ഭവിച്ചപ്പോൾ ദേവതകൾ പ്രത്യക്ഷപ്പെട്ട് അതാത് ആവശ്യങ്ങളെ നിറവേറ്റുന്നതിനുള്ള വരങ്ങൾ നൽകി  . പുതിയ പുതിയ ആവശ്യങ്ങൾ ഉണ്ടായപ്പോൾ പുതിയ വേദ ശ്ലോകങ്ങളും അവരിലൂടെ ആവിർഭവിച്ചു . നിത്യേനയെന്നോണം പ്രത്യക്ഷമാകുന്ന വിവിധ ദേവതകളോട് ആരാധന തോന്നിയപ്പോൾ അവരെ സ്തുതിക്കുന്ന വേദ വചനങ്ങളും ഉദ്ഭവിച്ചു  . ഇതെല്ലാം മുമ്പ് ഉണ്ടായ കൽപത്തിൽ കൃതായുഗങ്ങളിൽ ആവിർഭവിച്ച അതേ വേദ വചനങ്ങൾ തന്നെ ആയിരുന്നു . കാലം പിന്നെയും കുറെ കഴിഞ്ഞപ്പോൾ പ്രകൃതിയിൽ കൂടുതൽ വൈവിധ്യങ്ങൾ കണ്ടപ്പോൾ അവർക്ക് പരസ്പരം സംവദിക്കണമെന്ന തോന്നൽ ഉണ്ടായി . അങ്ങനെ അവർ ഭാഷ ഉപയോഗിച്ചു . അവരുടെ ഭാഷ പോലും സംസ്കൃതമായിരുന്നു .  അവർ യോജിച്ച് പ്രവർത്തിക്കുകയും അവർക്ക് അനുഭവപ്പെട്ട വേദ വചനങ്ങൾ പരസ്പരം  കൈമാറുകയും ചെയ്തു . അവർ പരസ്പരം ആര്യന്മാരെന്ന് വിളിച്ചു  . അവർ  പ്രജാപതിയെ പുരോഹിതനാക്കി  ആര്യ സംസ്കാരങ്ങൾ നിർവഹിച്ചു .  ആര്യന്മാർ  സാംസ്കാരികമായി ഉന്നതരായതിനാൽ   ആരും വേദങ്ങളെ ചോദ്യം ചെയ്യാതെ  പ്രമാണമായി അംഗീകരിച്ചു . 
 
 ആര്യന്മാരുടെ ഗോത്ര പാരമ്പരാ സൃഷ്ടി 

                           ഒരു പ്രത്യേക സാഹചര്യത്തിൽ കാല പ്രേരണ കൊണ്ട്  ആര്യന്മാർ   വേദങ്ങൾ പരീക്ഷണത്തിന് ഉപയോഗിച്ചു  . അവരുടെ ആവശ്യം പൂർണമല്ലെന്ന് മനസ്സിലാക്കിയ  ദേവന്മാർ ഒരല്പം ദുർലഭമായി . അതിൽ അല്പം ചകിതരായ ആര്യന്മാർ വീണ്ടും പുതിയ വേദവചനങ്ങൾ കൊണ്ട്   ദേവന്മാരോട്  അപേക്ഷിക്കുവാൻ തുടങ്ങി . അതിനാൽ വീണ്ടും ദേവതകൾ പ്രത്യക്ഷപ്പെട്ട്  അതാത് ആവശ്യങ്ങളെ നിറവേറ്റുന്നതിനുള്ള ശക്തി പകർന്നു . അങ്ങനെ വേദങ്ങൾ മുഴുവനായി ഭൂമിയിൽ അവതരിപ്പിക്കപ്പെട്ടപ്പോഴേക്കും അവർ ഭാഷയിൽ നിപുണരായി . പ്രകൃതിയിൽ ആ സമയം സ്ത്രീ ലിംഗവിഭാഗങ്ങൾ സൃഷ്ടി കർത്താവിനാൽ ഉത്പന്നമായി . വേദം മുഴുവനായി ധരണിയിൽ പ്രത്യക്ഷമായപ്പോൾ ആര്യന്മാർ വിവാഹ സംസ്കാരത്തോട് കൂടി ഗാർഹസ്ഥ്യത്തിലേക്ക് പ്രവേശിച്ചു .  അവർ അവരവരുടെ ഗോത്രങ്ങൾ  നിശ്ചയിച്ച്  വിവിധ ദേശങ്ങളിൽ സഞ്ചരിച്ച് സ്ത്രീകളിൽ  ഗോത്ര സന്താനങ്ങളെ സൃഷ്ടിക്കുകയും  അവർക്ക് വേദം , ധർമ്മം , ചതുരാശ്രമങ്ങൾ എന്നിവ സംബന്ധിച്ച ഉപദേശങ്ങൾ   നൽകുകയും ചെയ്തു . സന്താനങ്ങൾക്ക്     സന്താനങ്ങൾ ജനിച്ചതോടെ ദേവതകളുടെ  ഉപദേശം സ്വീകരിച്ച് അവർ വാനപ്രസ്ഥത്തിലേക്ക് കടക്കുകയും ചെയ്തു . തുടർന്നുള്ള കാലഘട്ടത്തിൽ   ഋഷി സന്താനങ്ങളും ആദ്യം തപസ്സ് , തുടർന്ന് ഗാർഹസ്ഥ്യം , വാനപ്രസ്ഥം , സംന്യാസം എന്നിങ്ങനെയുള്ള ജീവിതം അനുവർത്തിച്ചു. അവർ ഇന്ന് കാണുന്ന ബ്രാഹ്മണരുടെ ആദ്യകാല ഗോത്ര കർത്താക്കളാകുന്നു .   

ക്ഷത്രിയാദി ത്രൈവർണ്ണികാരുടെ ഉദ്ഭവവും മനുസ്മൃതികളും 
 

                     കാലപ്രേരണയാൽ സൃഷ്ടിയുടെ വികാസത്തിനായി ബ്രഹ്‌മാവ്‌ മറ്റ് മനുഷ്യ വർണങ്ങളിലായി  സ്ത്രീകളെ സൃഷ്ടിക്കുകയും അവർക്ക്  സൂര്യ ചന്ദ്രാദികളായ   ദേവന്മാരിലും , ബ്രാഹ്മണ, മനുഷ്യ സംബന്ധത്തിലും  അതാത് വർണത്തില്പ്പെട്ട സന്താനങ്ങൾ  സൃഷ്ടിക്കപ്പെടുകയും ചെയ്തു . ഓരോ വർണത്തിലും ജനിക്കുന്നവർക്ക് അടിസ്ഥാനപരമായ കർമ്മങ്ങൾ സൃഷ്ടികർത്താവിനാൽ നിശ്ചയിക്കപ്പെട്ടതും അതാത് മന്വന്തരങ്ങളിൽ മനുവിനാൽ പുനഃ പുനരുപദേശിക്കപ്പെട്ടതും സ്ഥിരമായതും ആയിരുന്നു . അതാത് വർണത്തിൽ   പിന്തുടർച്ചാവകാശങ്ങളെല്ലാം ജന്മായത്ത വ്യവസ്ഥിതി പ്രകാരവും നിശ്ചയിക്കപ്പെട്ടതാകുന്നു . അതാത് മനുവിന്റെ  ആരംഭങ്ങളിൽ കൃതയുഗങ്ങളിൽ ബ്രാഹ്മണർ മനുവിന്റെ നിയോഗപ്രകാരം  അപര ത്രൈവർണികന്മാരിൽ  ശ്രെഷ്ഠരെ  ഉപനയിക്കുകയും  വേദങ്ങൾ ,  വർണാശ്രമ ധർമ്മങ്ങൾ  എന്നിവ പഠിപ്പിക്കുകയും ചെയ്തു .   തൊഴിൽപരമായ വൈദഗ്ദ്യത്തിന് ഉതകുന്ന ശാസ്ത്രങ്ങളുടെ നിർമ്മാണവും ബ്രാഹ്മണർ ചെയ്തു കൊടുത്തു . അതിനാൽ സർവ്വ വർണ്ണങ്ങള്ക്കും ഗുരുവായി ബ്രാഹ്മണ വർണത്തെ മനുമാർ  ഘോഷിച്ചു (വർണാനാം ബ്രാഹ്മണോ ഗുരു:)  .  

ചതുർ വർണങ്ങളുടെ വികാസം 








                                                 ക്ഷത്രിയ , വൈശ്യ , ശൂദ്രന്മാർ ഭൂമിയിൽ പ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾ കാമ്യ കർമ്മങ്ങൾ കൂടുതലായി . അതിനായി അവർ ബ്രാഹ്മണരുടെ സഹായം തേടിയപ്പോൾ ബ്രാഹ്മണർ അവർക്കായി ഉപവേദങ്ങളും കാര്യസാദ്ധ്യത്തിനുള്ള മന്ത്രങ്ങളും സൃഷ്ടിച്ചു . കൃതയുഗം പിന്നിട്ട് ത്രേതാ യുഗം വന്നതോടെ ഭൂമിയിൽ  പ്രത്യക്ഷ ദേവതകളുടെ  വിഹാരം തീരെ ഇല്ലാതെ ആയി . അതോടെ ഭൂമിയിൽ ക്ഷാമം നിയന്ത്രിക്കുന്നതിനായി മഴക്കും മറ്റ് ആവശ്യങ്ങൾക്കുമായി വേദമന്ത്രങ്ങൾ ഉച്ചരിച്ച് കൊണ്ടുള്ള വിവിധങ്ങളായ യാഗ കർമ്മങ്ങളും അവയുടെ വൈവിധ്യപൂർണ്ണമായ വികാസവും ഉണ്ടായി . വേദങ്ങളും മന്ത്രങ്ങളും യാഗങ്ങളിൽ  പ്രയോഗിക്കപ്പെട്ടു .  ഇവയുടെ പിന്തുടർച്ചക്കായി  ബ്രാഹ്മണരിൽ വൈദികൻ എന്ന വിഭാഗത്തിന്  പുറമെ  യാജികളും ആവിർഭവിച്ചു .  അപരന്മാർ  വർദ്ധിച്ച്  കര ഭൂമി ആവശ്യത്തിനില്ലെന്ന് വന്നപ്പോൾ ബ്രാഹ്മണർ യജഞം നടത്തി വരുണനെ  പ്രീതിപ്പെടുത്തി . വരുണ  പ്രീതിയാൽ  ഭൂമിയിൽ ഭൂഖണ്ഡങ്ങൾ പ്രത്യക്ഷമായി   .   ബ്രാഹ്മണർ ഉപജാതികളായി പിരിഞ്ഞ് അവയിൽ കുടിയേറ്റവും ആരംഭിച്ചു . അന്യ വർണ വിഭാഗങ്ങളും അവരെ അനുഗമിച്ചു .            ഇതെല്ലാം ഏതാണ്ട് അതെ പടി വിവിധ മന്വന്തരങ്ങളിലെ കൃതയുഗങ്ങളിൽ ആവർത്തിച്ച് വന്നു . 

 കലികാലവും പ്രകൃതി ക്ഷോഭങ്ങളും 



                             കലികാലത്ത്  വരണേതരന്മാർ മ്ളേച്ഛ വിഭാഗങ്ങളായി വർധിച്ച്  ബ്രാഹ്മണർക്കും പശുക്കൾക്കും ഹാനി വരുത്തുന്നതിനനുസരിച്ച്  വേദമന്ത്രങ്ങളാൽ  സ്തുതിക്കപ്പെടാതെ വരുന്ന  വരുണൻ മുൻ യുഗങ്ങളിൽ   ബ്രാഹ്മണരുടെ അപേക്ഷ പ്രകാരം   വിട്ടു നൽകിയ പ്രദേശങ്ങൾ  തിരികെ സമുദ്രത്തിൽ താഴ്ത്തിക്കളയുകയും ചെയ്യും .  അതാത് ചാതുർയുഗങ്ങളിൽ   കലിയുഗമെത്തുമ്പോൾ അതിന്റെ അന്ത്യകാലത്ത് വേദങ്ങൾക്കും ബ്രാഹ്മണർക്കും ഹാനി വരുന്ന സമയത്ത്  ഭഗവാൻ കൽക്കിയായി അവതരിച്ച് ഏതാണ്ട് 99 ശതമാനം വരുന്ന വരണേതരന്മാരെയും ശൂദ്ര രാജാക്കന്മാരെയും  നിഗ്രഹിക്കുകയും ചെയ്യും . ഒരു ചതുർ യുഗത്തിലെ എല്ലാ ഭൗതിക സൃഷ്ടികളും ഭഗവാൻ കൽക്കിയാൽ അല്ലെങ്കിൽ പ്രകൃതി ക്ഷോഭത്താൽ  നശിപ്പിക്കപ്പെടുകയോ മണ്ണിനടിയിലാകുകയോ ചെയ്യപ്പെടും .  നടപ്പ്  കലിയുഗത്തിൽ  പ്രകൃതി ക്ഷോഭങ്ങളിൽ  തലകീഴ് മറിയുന്ന   സസ്യ ജന്തു ജാലങ്ങൾ  അടുത്ത ചാതുർ യുഗത്തിലെ കലികാലത്ത് ഫോസിൽ ഇന്ധനങ്ങളായി കണ്ടെത്തപ്പെടുന്നു .  ചതുർ യുഗത്തിൻറെ അവസാനമായ കലിയുഗാന്ത്യത്തിൽ ഇന്ന് കാണുന്ന മിക്കവാറും എല്ലാ ഭൂഖണ്ഡങ്ങളും കടലിനടിയിലാകുകയും ഹിമാലയത്തിന്റെ താഴ്  വാരം മാത്രം മനുഷ്യ വാസയോഗ്യമായി നിലനിൽക്കുകയും  ചെയ്യും .  അവിടെ അടുത്ത ചതുർ യുഗത്തിലേക്കുള്ള  മഹർഷിമാർ  അവതരിക്കപ്പെടുകയും മേപ്പടി വിസ്തരിച്ച ക്രമത്തിലുള്ള വേദ ആവിർഭാവവും ചതുർ വർണ സൃഷ്ടിയും തുടർന്ന് നടക്കുകയും ചെയ്യും . 

  വരണേതരന്മാരുടെ ആവിർഭാവവും നാശവും 

                          അതാത്  ചതുർ യുഗങ്ങളിൽ  വിവിധ കാലഘട്ടങ്ങളിൽ    ഭൂഖണ്ഡങ്ങൾ സമുദ്രത്തിൽ നിന്ന് ഉയർന്നു വരുമ്പോൾ  വ്യത്യസ്തങ്ങളായ ജീവി വർഗ്ഗങ്ങളും അസംസ്കൃതരായ മനുഷ്യ വിഭാഗങ്ങളും പുതിയതായ പല സസ്യ ജന്തു ജാലങ്ങളെയും മറ്റ് പല  വിസ്മയങ്ങളെയും ചില പ്രദേശങ്ങളിൽ പ്രത്യക്ഷമായതായി ആര്യന്മാർ കാണും   . സമുദ്രത്തിൽ നിന്നും  ഉയർന്നു വന്ന ആ മനുഷ്യന്മാർക്ക്  ആര്യന്മാരുടെ  സംസ്കാര അവബോധം ഉണ്ടായിരിക്കുകയില്ല  . അവർ മണ്ണിനോടോപ്പം ഉയർന്ന്  വന്നതിനാൽ   മണ്ണിന്റെ മക്കളാണെന്നും മറ്റ് ചിലർ കടലിൽ നിന്ന് ഉയർന്ന് വന്നതിനാൽ കടലിന്റെ മക്കളെന്നും  വിശേഷിപ്പിക്കുകയും  അങ്ങനെ ഉപ ബോധ മനസ്സിൽ കരുതുകയും ചെയ്യും . അവർ കണ്ട ഭൂമിയിൽ  അവരാണ് ആദ്യം ജനിച്ചത് എന്നതിനാൽ അവർ തന്നെ താൻ 'ആദിമ നിവാസികൾ' എന്നും വിശേഷിപ്പിക്കും .  സമുദ്ര തീരങ്ങളിൽ  വസിക്കുന്നവർ സമുദ്ര വിഭവങ്ങൾ ഉപയോഗിക്കുന്നവരും ഉൾനാടുകളിൽ വസിക്കുന്നവർ വേട്ടയാടി ഉപജീവനം നടത്തുന്നവരുമാകുന്നു . അവർ വർണ വ്യവസ്ഥ , ധർമം എന്നിവ പാലിക്കാത്തവരുമായതിനാൽ അവർണ്ണർ , അനാര്യന്മാർ എന്നിങ്ങനെ അറിയപ്പെടുന്നു  . അവരിൽ ചിലർ ചെറുത്ത് നിൽപ് തുടങ്ങുമെന്നതിനാൽ  പലയിടത്തും ആര്യന്മാരുടെ  കുടിയേറ്റം തടസ്സപ്പെടും . അവർ കായബലം കൂടിയവരും നിറം കുറഞ്ഞവരും പ്രവർത്തനത്തിൽ  ബുദ്ധി പ്രയോഗിക്കാത്തവരും  ആലോചിക്കാതെ പ്രവർത്തിക്കാനുള്ള ആന്തരിക പ്രേരണ കൂടുതലുള്ളവരും വളരെ വേഗം പെരുകുവാനുള്ള ത്വരയുള്ളവരും എന്തും ഭക്ഷിക്കുന്നവരും  തമോഗുണം കൂടുതലുള്ളവരും ആയിരിക്കും  . ഇതിൽ ചിലരെ ഇണക്കിയെടുത്ത്  ക്ഷത്രിയന്മാർ അവരെ വിവിധ ജോലികൾക്കായി വിവിധ ഭൂഖണ്ഡങ്ങളിലേക്ക് ആകർഷിച്ചു കൊണ്ട് പോകും  .  ചിലർ പ്രേരണയില്ലാതെ തന്നെ വിവിധ ഭൂ ഖണ്ഡങ്ങളിലേക്ക് കുടിയേറുകയും ചെയ്യും  . ഹിമ പ്രദേശങ്ങളിലേക്ക് കുടിയേറിയവർക്ക്  വെളുത്ത നിറവും ഭൂമദ്ധ്യ രേഖയോട് അടുത്ത് താമസമാക്കിയ വരണേതരന്മാർക്ക്  കറുത്ത നിറവും ക്രമേണ കൈവരുന്നു .  ഭാരതം തുടങ്ങിയ ദേശങ്ങളിൽ അവർക്ക് ബ്രൗൺ നിറവും  ആയിരിക്കും  . ചരിത്രാതീത കാലത്ത്  തങ്ങളുടെ ആവിർ ഭാവത്തെയും പരിണാമത്തെയും സംബന്ധിച്ച്  ആര്യന്മാരെ അപേക്ഷിച്ച്  വരണേതരന്മാരായ അനാര്യന്മാർക്ക്  എല്ലാ കാലത്തും ഒരു വ്യക്തതക്കുറവ് ഉള്ളതിനാൽ  ,  ബുദ്ധിമാനായ യാതൊരുവൻ പുതിയ ഒരു സിദ്ധാന്തം യാഥാർഥ്യമെന്ന്  അവരെ വിശ്വസിപ്പിച്ച്  ശക്തമായി  ആണയിടുന്നുവോ അവനെയും അവൻറെ  ദൈവ സിദ്ധാന്തത്തെയും അനാര്യന്മാർ കൂട്ടമായി വിശ്വസിക്കുകയും ചെയ്യും .  

ഉത്പത്തി കാരണവും അഭിപ്രായഭേദവും

                         വിവിധ ദേശ ഭാഷാ സംസ്കാരങ്ങളിലായി വിഭജിക്കപ്പെട്ട  ഇന്ന് ഭാരതത്തിൽ കാണപ്പെടുന്ന പാണ്ഡിത്യമുള്ള  ആര്യന്മാരോട് സൃഷ്ടിയെക്കുറിച്ച് ചോദിച്ചാൽ പുരുഷ സൂക്തത്തിൽ പറയുന്ന ക്രമത്തിലുള്ള സൃഷ്ടിയെപ്പറ്റിയാണ് അവർ പറയുക . എന്നാൽ അനാര്യന്മാർക്ക് പരിണാമ വാദം  , ആദം ഹവ്വ തുടങ്ങിയ പല ചരിത്ര പ്രമാണങ്ങളുമാണ് ഇന്നത്തെ കാലഘട്ടത്തിൽ  അവർ പറയുക . പരിണാമ  വാദികളിൽ തന്നെ ഇക്കാര്യത്തിൽ പല വിഭജനമുണ്ട് .  ചിലർ വാനരൻ പരിണമിച്ച് മനുഷ്യൻ ഉണ്ടായതാണെന്ന് പറയുന്നു . ചിലർ അമീബ , മത്സ്യം എന്നിവയൊക്കെ പരിണമിച്ച് ഉണ്ടായതാണെന്ന് പറയുന്നു . ദൈവ ശാസ്ത്ര വിശ്വാസികളായ വിദേശ വാസികളായ അനാര്യന്മാർ വിശ്വസിക്കുന്നത് മനുഷ്യ സംസ്കാരത്തിന് വെറും 5000 വർഷം മാത്രമേ പഴക്കമുള്ളൂ എന്നുമാണ് . ഹൈന്ദവ വേദങ്ങൾ രചിക്കപ്പെട്ടത് വെറും 5000  കൊല്ലം മുമ്പ് മാത്രമായിരിക്കാമെന്ന്  സെമിററിക്  മത വിശ്വാസികൾ   തീവ്രമായി പ്രചരിപ്പിക്കുന്നുമുണ്ട് .  അത് തന്നെ അനിഷേധ്യമായ ശാസ്ത്രീയവും പുരാവസ്തുപരവുമായ  അനേകം തെളിവുകൾ ഇന്നും നില നിൽക്കുന്നതിനാൽ   വേറെ  നിവൃത്തിയില്ലാത്തതുകൊണ്ടാണ്   . ഈ തെളിവുകൾ  ഇല്ലായിരുന്നെങ്കിൽ  മനുഷ്യവർഗ്ഗം മുഴുവൻ സൃഷ്ടിക്കപ്പെട്ടത് 2000 വർഷങ്ങൾക്ക് മുമ്പ് മാത്രമാണെന്ന് പോലും അവർ പ്രചരിപ്പിക്കുമായിരുന്നു .  ഹൈന്ദവ ദൈവങ്ങൾ  കാലഹരണപ്പെട്ടോ  (Expired) , എല്ലാം ഇട്ടെറിഞ്ഞൊ  പോയതായും   തുടർന്നുള്ള കാലത്തേക്ക് ചില പ്രവാചകന്മാർ പറയുന്ന  ദൈവങ്ങൾക്ക് മാത്രമാണ് ഇക്കണ്ട ലോകത്തിൻറെയും  സ്വർഗ്ഗത്തിന്റെയും   മുഴുവനായ  അധികാരമെന്നും അവർ ഇപ്പോൾ   പ്രചരിപ്പിക്കുന്നുണ്ട്  .   5000  വർഷങ്ങൾക്ക് മുമ്പ്  മനുഷ്യർ പ്രാകൃതരായിരുന്നു  എന്നതിന്  അവർ ഒരുപാട്  തെളിവുകളും സംഘടിപ്പിച്ചു കൊണ്ടു വരുന്നുണ്ട് .  അതെല്ലാം  പ്രാകൃത ഗോത്ര വർഗ്ഗക്കാരുടെ  മാത്രം അവശിഷ്ടങ്ങൾ ആകുന്നു . അവയൊന്നും  ആര്യന്മാരുടെ അവശിഷ്ടങ്ങൾ അല്ല . യഥാർത്ഥ ആര്യന്മാരുടെ  വൈദിക കാലഘട്ടത്തിലെ  പൂർവ്വിക ചരിത്രം  മനുഷ്യരുടെ ആദിമ കാലഘട്ടമായി  സെമിററിക്  ചിന്താ ധാരയോ പാഠ്യ പദ്ധതിയെയോ   പിന്തുടരുന്ന ആരും   അംഗീകരിക്കുകയില്ല  എന്ന മാത്രമല്ല തമസ്കരിക്കുവാനോ നിന്ദിക്കാനോ   തീർച്ചപ്പെടുത്തിയ പോലെ ആണ് ഇന്ന്  കാണുന്നത് . 

                                  യഥാർത്ഥത്തിൽ ഇന്ന് കാണപ്പെടുന്ന വരണേതരന്മാരുടെ  പൂർവ്വികർ കൃതയുഗത്തിൽ തുടങ്ങി   വളരെക്കാലം കൊണ്ട്  ഭൂമിയിൽ പല കാലഘട്ടത്തിലായി പലദേശങ്ങളിലായി ഉദ്ഭവിച്ചവരാണ് . കൃത യുഗത്തിൽ തന്നെ  വർണ ചിന്താഗതി  ഉപേക്ഷിച്ചവരിൽ നിന്നും  ആദിമ വരണേതരന്മാരായ  രാക്ഷസ , അസുര , വംശങ്ങൾ ഉണ്ടായി . രാവണനെ പോലെ പല  ബ്രാഹ്മണ മഹർഷിമാരുടെയും സന്താനങ്ങൾ വൈദികബ്രാഹ്മണ  ജീവിത ക്രമം ഉപേക്ഷിച്ച് രാക്ഷസ ധർമം അനുഷ്ഠിക്കുകയും  അതിനാൽ അധർമം പെരുകിയപ്പോൾ മഹാ വിഷ്ണു അപ്പപ്പോൾ അവതാരമെടുത്ത് അവരെ കൊന്നൊടുക്കുകയും ചെയ്തു  .  അന്ന് കാലത്ത്  ബ്രാഹ്മണ്യം ഉപേക്ഷിച്ച് മറ്റൊരു സർവ തന്ത്ര സ്വാതന്ത്ര്യം  ഉള്ള   ജീവിത രീതി തേടിപ്പോയവരാണ് അവർ . ഇന്നത്തെ  ബ്രാഹ്മണ ജാതിയുടെ  പൂർവ്വികർ  അസുര മാർഗ്ഗികളെ   ഭ്രഷ്ട് കല്പിക്കുകയും   ആളുകൾ അവരെ പോലെ  ആയി തീർന്ന്  സമൂഹത്തിന് ദോഷം ഉണ്ടാക്കാതിരിക്കുവാൻ  കാലാകാലങ്ങളിൽ  പുരാണ ഇതിഹാസങ്ങളും നീതി സാരം തുടങ്ങിയ  ധര്മ ശാസ്ത്ര ഗ്രന്ഥങ്ങളെ രചിക്കുകയും ജനങ്ങൾക്കിടയിൽ  പ്രചരിപ്പിക്കുകയും ചെയ്തു വന്നിരുന്നു . ഇത്തരക്കാർക്ക്  വിദ്യയോ  മറ്റ് സിദ്ധികളോ ലഭിക്കരുതെന്നും ഗ്രന്ഥകർത്താക്കളായ ആര്യന്മാർ   ശാസ്ത്രങ്ങളിൽ  നിഷ്കര്ഷിച്ചിരുന്നു . കൃതയുഗം തുടങ്ങി  കലി വരെയുള്ള ദീർഘമായ  കാലയളവിൽ  ഓരോ കാലഘട്ടങ്ങളിലായി അസുര  സന്താനങ്ങൾ അവിടവിടങ്ങളിൽ ഉണ്ടായിരുന്ന വരണേതര സ്ത്രീകളിൽ   സംബന്ധം ചെയ്ത് വിചിത്ര സ്വാഭാവികളും ആചാര രീതികളുമുള്ള പല മിശ്ര ജാതികളും കാലേന ഉത്പന്നമായി . 



                   വാനരൻ , അസുരൻ , രാക്ഷസൻ തുടങ്ങി പുരാണത്തിൽ  പറയുന്ന പല ജാതികളും കലികാലത്തിന് മുമ്പേ തന്നെ വംശ നാശം വന്നുവെന്ന് കരുത്തേണ്ടതാണ് .   ഇന്ന് വളരെ ഏറെ കാണപ്പെടുന്നവരുമായ ചില മ്ലേച്ഛ വിഭാഗക്കാരുടെ ആവിർഭാവം മധ്യ പൂർവ്വ ദേശത്തെ ഒരു ദ്വീപിൽ അധമൻ , ഹവ്വവതി എന്നിവരുടെ യോഗത്തിൽ നിന്ന് ഉണ്ടായതായി ചിലർ പറയുന്നു .  




                                   മനുഷ്യരിൽ മാത്രമല്ല ജന്തുക്കളിലും ഇത്തരത്തിൽ പല ജാതികൾക്ക് (specious ) വംശനാശം സംഭവിച്ചിട്ടുണ്ട് . ക്ഷേത്രങ്ങളിലും മറ്റും കാണപ്പെടുന്ന വിവിധ വ്യാളി രൂപങ്ങൾ മുൻ യുഗങ്ങളിൽ  ഗജാശ്വങ്ങൾക്ക് പുറമെയായി   ദേവാസുര യുദ്ധങ്ങളിൽ ഉപയോഗിക്കപ്പെട്ട   ജീവികളുടെ ചിത്രീകരണങ്ങളാകുന്നു  . അവയുടെ വിവിധ അസ്തി പഞ്ജരങ്ങൾ ഇന്ന് ഇക്കാലത്ത് വിവിധ ദേശങ്ങളിലായി ഡൈനോസറുകളുടെത് എന്ന വിശ്വാസത്തിൽ മനുഷ്യർ സൂക്ഷിച്ചു വക്കുന്നുമുണ്ട് .  ചില ഭൗതിക വാദികൾ ദിനോസറുകൾ ഭൂമിയെ നിയ്രന്തിച്ച കാലഘട്ടത്തെ പറ്റി വലിയ ഗവേഷണങ്ങളും നടത്തി വരുന്നുണ്ട് . 
 


                                                 അതുപോലെ യുഗങ്ങൾ മാറുമ്പോൾ ചില നദികൾ ഉണ്ടാകുകയോ അപ്രത്യക്ഷമാകുകയോ ചെയ്യുന്ന പ്രതിഭാസങ്ങളും ഉണ്ടാകുന്നുണ്ട് . സരസ്വതി നദി കലി കാലാരംഭത്തിന് മുമ്പ് തന്നെ അപ്രത്യക്ഷമായതായി പുരാണങ്ങളിൽ പറയുന്നു . ഗംഗാ നദി കലി കാലത്ത് 10000 വർഷം പിന്നിടുമ്പോൾ അതെ പോലെ അപ്രത്യക്ഷമാകുമെന്ന് പറയപ്പെടുന്നു . ഹിമാലയത്തിലെ ഹിമക്കട്ടികൾ ഉരുകി തീർന്നാൽ ഗംഗാ നദി വറ്റുമെന്നത് അറിയാവുന്ന വസ്തുത ആണ് . ഇപ്പോൾ കലി 5100 വർഷം കഴിഞ്ഞു . ഹിമാലയത്തിൽ പതിവിലധികം മഞ്ഞുരുകുവാൻ തുടങ്ങിയതായി വാർത്തകൾ വരുന്നുമുണ്ട് .
 
 ദിവ്യാസ്ത്രങ്ങളും കവചങ്ങളും അവയുടെ തിരോധാനവും 
                   
                    കൃതയുഗാവസാനത്തിൽ ദേവതകൾ ഭൂമിയിലെ പ്രത്യക്ഷ വിഹാരം അവസാനിപ്പിക്കുന്നതോടെ ഭൂമിയിൽ അസുര/ രാക്ഷസ പ്രകൃതികളായ ആളുകൾ ശക്തിപ്പെട്ട് അവരുടെ മഹത്തായ ബലം ഉപയോഗിച്ച് സാധാരണ ആളുകളെ ദ്രോഹിക്കുവാൻ തുടങ്ങും . ഇതിന് പരിഹാരമായി ബ്രിഹസ്പതി പക്ഷക്കാരായ  മഹർഷിമാരും ബ്രാഹ്മണരും തപസ്സ്  ചെയ്ത് ദേവതകളിൽ നിന്ന് ദിവ്യാസ്ത്രങ്ങളെയും കവചങ്ങളെയും   സാക്ഷാത്കരിക്കുകയും പൃഥ്‌വി പാലന്മാരായ ആര്യന്മാരായ  ക്ഷത്രിയന്മാർക്ക് സോപാധികമായി ഇവയുടെ ഉപയോഗം അനുവദിക്കുകയും ചെയ്യുന്നു . അസുര രാക്ഷസന്മാരാകട്ടെ  ശുക്ര പക്ഷക്കാരായ  മഹര്ഷിമാരുടെ ഉപദേശങ്ങൾ പ്രകാരം  അവർക്ക്  വേണ്ടപ്പെട്ടവരായി അവർക്ക് ബന്ധമുണ്ടെന്ന്  തോന്നുന്ന ദേവന്മാരെ തമോ മയമായ തപസ്സിലൂടെ നിർബന്ധിച്ച് ദിവാസ്ത്രങ്ങളെയോ കവചങ്ങളെയോ  ദിവ്യമായ കായിക ശേഷിയെയോ ആർജ്ജിക്കുകയും ചെയ്തിരുന്നു  .    
                           ഇക്കാലത്ത്  ആളുകൾ ചെറുപ്പകാലത്ത്  വിവിധ വിദ്യാഭ്യാസത്തിനും സർട്ടിഫിക്കറ്റിനും മുൻ ഗണന കൊടുക്കുന്നത്  പോലെ മുൻ കാലങ്ങളിൽ  ആര്യന്മാർ തപസ്സ് ചെയ്ത്  അതി ഭൗതിക സിദ്ധിയും ജ്ഞാന വിജ്ഞാനവും   നേടുന്നതിനായിരുന്നു മുൻ ഗണന കൊടുത്തിരുന്നത് . 
ഈ വിധത്തിലുള്ള ദിവ്യാസ്ത്രങ്ങളും അതി ഭൗതിക ശേഷികളുമൊക്കെ   മഹര്ഷിമാരുടെ ഭൂമിയിലുള്ള സ്വതന്ത്ര വിഹാര കാലത്ത് മാത്രമേ നിലനിൽക്കുകയുള്ളൂ .  ദിവ്യാസ്ത്രങ്ങളുടെയും  അപരിമിത ശേഷികളുടെയും  പരസ്പര ദുർവിനിയോഗത്തിൽ  നിന്നും ആര്യന്മാരെ വിലക്കുക  എന്നത്  ദീർഘമായ ആയുസ്സോട് കൂടിയ മഹര്ഷിമാരുടെ  സ്വാഭാവികമായ ഉത്തരവാദിത്വമായിരുന്നു .  അതായത് ദ്വാപരയുഗത്തിന്റെ അവസാന കാലത്ത് മഹർഷിമാർ ഭൂമിയിൽ നിന്ന് തിരോധാനം ചെയ്യുമ്പോൾ അസ്ത്ര ശസ്ത്രങ്ങൾ , കവചങ്ങൾ  എന്നിവ  വെറും പ്രപഞ്ച ഭൗതിക നിയമങ്ങളെ മാത്രം  ആശ്രയിച്ച്‌  ഉപയോഗിക്കാവുന്ന വെറും ഭൗതിക ഉപകരണങ്ങൾ ആയി തീരുന്നു .

                             ദിവാസ്ത്രങ്ങളുടെ  പ്രയോഗത്തിൽ ഛന്ദസ്സ്  , മന്ത്രം , കവചം , ആവർത്തി , പ്രയോഗം , ലക്‌ഷ്യം , വേധം , നിരോധം , സ്തംഭനം , ഉപ സംഹാരം തുടങ്ങി പല വിഷയങ്ങൾ ഉള്ളതിനാൽ അത് പഠിക്കുവാനോ ഉപയോഗിക്കുവാനോ ഉള്ള തപസ്സ് , കായബലം , മനോബലം , യോഗ്യത എന്നിവയൊക്കെ ആദ്യ മൂന്ന് യുഗങ്ങളിൽ ഉള്ള മനുഷ്യർക്ക് മാത്രമേ ഉണ്ടാകുകയുള്ളൂ . അവസാനമായി  ദിവ്യാസ്ത്ര ഉപയോഗം  സംബന്ധിച്ച ചരിത്രപരമായ പരാമർശങ്ങൾ  ഉള്ളത്  മഹാഭാരതത്തിൽ  ആകുന്നു . 

                                 കലിയുഗത്തിൽ അസ്ത്രങ്ങൾക്ക് ഭൗതിക ബലം , മൂർച്ച , ആകൃതി , നിർമ്മിതി , ഉപയോഗിക്കുന്നയാളുടെ പരിശീലനം , ശേഷി , ഉന്നം എന്നിവയനുസരിച്ച് ആണ് പ്രയോഗ സാഫല്യം ഉണ്ടാകുന്നത് . അതിനാൽ ഇക്കാലത്ത്  അസ്ത്ര ശാസ്ത്രങ്ങൾ ആർക്കും ഉപയോഗിക്കാവുന്നതും   ആരെയും    എളുപ്പത്തിൽ വധിക്കാവുന്നതോ മുറിവ് ഏല്പിക്കാവുന്നതോ ആയ സാഹചര്യം  ഉണ്ടായി   തീർന്നിരിക്കുന്നു .  കവചങ്ങളും വെറും മനുഷ്യ നിർമ്മിതികൾ  ആയി തീർന്നതോടെ  കലി കാലാരംഭത്തിൽ ഉണ്ടായിരുന്ന  ക്ഷത്രിയന്മാർ  തങ്ങൾ  വെറും കൊലക്ക് ഇരയാവുമോ എന്ന ഭയത്തിനടിമപ്പെടുകയും ക്രമേണ നശിച്ചു പോകുകയും ചെയ്തു .  

                                  കലിയുഗാരംഭത്തോടെ തന്നെ മനുഷ്യരുടെ ഉയരം കുറഞ്ഞ് കായിക ശേഷിയിൽ ഏതാണ്ട് എല്ലാവരും ഒരു പോലെ എന്ന അവസ്ഥയിൽ എത്തി ചേരുന്നു . അതിനാൽ കലി കാലത്ത് ആളുകളുടെയും ശാസ്ത്രങ്ങളുടെയും എണ്ണം യുദ്ധ തന്ത്രത്തിൽ വളരെ ഗണ്യമായി തീർന്നിരിക്കുന്നു . സ്വന്തം ശക്തിയിലോ അപരന്റെ ശക്തിയിലോ   വിശ്വാസമില്ലാത്തതിനാൽ കലികാലത്ത് സേനാധിപന്മാർ  വ്യൂഹം ചമക്കുന്നതിൽ വിമുഖരായി സങ്കീർണ യുദ്ധഗതിയെയാണ് കൂടുതലായി ആശ്രയിക്കുന്നത്  . 

ആര്യാനാര്യന്മാരുടെ ദൈവ പ്രമാണങ്ങൾ


                                      ആര്യന്മാർ വസ്തുത ബോധ്യപ്പെടുക എന്നതിന് കൂടുതൽ  പ്രാമാണ്യം നൽകുന്നു   (നിവൃത്തി മാർഗ്ഗം)  .   എന്നാൽ  കാണുന്നതോ , കേൾക്കുന്നതോ  , പഠിപ്പിക്കുന്നതാ , കെട്ടി ചമച്ചതോ  ആയ കാര്യങ്ങളെ   വിശ്വസിക്കാനും  അതാണ് പരമമെന്ന് വാദിക്കാനുമുള്ള   പ്രവണതയാണ് (പ്രവൃത്തി മാർഗ്ഗം) പരദേശത്തെ അനാര്യന്മാരിൽ സ്വാഭാവികമായി കാണുന്നത് . ഇതിൽ ഭൗതിക വാദികൾ ചാർവ്വാക പ്രമാണങ്ങളെയും പരിണാമം പോലുള്ള സിദ്ധാന്തങ്ങളെയും  ആധാരമാക്കുമ്പോൾ ദൈവ വിശ്വാസ വാദികളായ ചിലർ  ദൈവ ദൂതന്മാരെയും  പ്രവാചകന്മാരെയും  അവരുടെ  വാക്കുകളെയും പ്രമാണമാക്കിയാണ് ദൈവത്തെ ആരാധിക്കുന്നത് . ആര്യാവർത്തത്തിലെ  അനാര്യന്മാർ ബ്രാഹ്മണരുടെ  ദൈവാരാധന പിന്തുടരുകയും ചെയ്യുന്നു  . ദൈവ ശാസ്ത്ര പരമായും ആത്മീയമായും സത്യ യുഗത്തിൽ ആര്യന്മാർക്ക് ബോധ്യപ്പെട്ട കാര്യങ്ങൾ പാരമ്പര്യ വിഹിതമായി ഇവർക്ക് ലഭിക്കുന്നുമില്ല . അതിനാൽ ദൈവമോ ദേവതകളോ ഭൂമിയിൽ അവതരിച്ചുവെന്ന വസ്തുതകളൊന്നും ആര്യാവർത്തത്തിന് പുറത്തുള്ള , ആര്യന്മാരെ പിന്തുടരാത്ത അനാര്യന്മാർക്ക് ബോധ്യപ്പെടുകയില്ല . അതായത് മുജ്ജന്മ കർമ്മ ഫലമനുസരിച്ച് ആര്യനായി ജനിക്കുന്ന ജീവാത്മാവിനും അനാര്യനായി ജനിക്കുന്ന ജീവാത്മാവിനും ദൈവ പ്രമാണങ്ങളിൽ സ്വാഭാവികമായി ഉണ്ടാകുന്ന പ്രാമാണികത്വം വ്യത്യസ്തമായിരിക്കും . 

                           കലികാലത്ത്  അന്യ ദേശത്ത് കുടിയേറിയ  ആര്യന്മാരുടെ ശ്രമ ഫലമായി  ഇപ്പോൾ പല വിദേശ രാജ്യങ്ങളിലും  ഹിന്ദു ധർമ്മത്തിന്റെ  അനുകരണങ്ങൾ ഉണ്ടായി വരുന്നുണ്ട് .  എന്നാൽ വർണാശ്രമങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ലാത്ത  സമൂഹ  ആരാധനാ രീതിയാണ് അവരിലൂടെ ആവിർഭവിക്കുന്നത്  എന്ന കാര്യവും  വിസ്മരിക്കരുത് .  ഹിന്ദു ധർമ്മം വർണമൂലമാണെന്നതാണ്  വസ്തുത . എന്നാൽ വിദേശ രാജ്യങ്ങളിൽ പ്രത്യേകിച്ചും കലികാലത്ത്  ഒരു സമ്മിശ്ര സമൂഹത്തിൽ  വർണ വിഭജനം സാധ്യമല്ല .   അതിനാൽ തന്നെ  ഒരു സമ്മിശ്ര ഹിന്ദു സമൂഹം  വളരുമെന്നല്ലാതെ അതിലൂടെ  ലോകത്ത് ധർമ്മം  പാലിക്കപ്പെടുമെന്ന്  കരുതാവുന്നതല്ല   . വിദേശങ്ങളിലോ ഭാരത ദേശത്തോ   കലികാലത്തിൽ  ആരൊക്കെയോ ചേർന്ന്   അനാര്യന്മാരെ വേദം പഠിപ്പിക്കുന്നതിലൂടെ  രൂപപ്പെട്ടു വരുന്ന   ബ്രാഹ്മണ ധർമ്മം  അനുഷ്ഠിക്കുന്നവരായ   സമ്മിശ്രരായ  ജനതകളിൽ നിന്ന് ആരെങ്കിലും   വേദത്തെയോ സ്മ്രിതികളെയോ  വേദ ചരിത്രത്തെയോ  ചാതുർ വർണ്യത്തെയോ വ്യാഖ്യാനിക്കാൻ  ഒരുമ്പെട്ടാൽ  ഭാരതീയരായ ആര്യന്മാർ  അവയെല്ലാം  അതെ അർത്ഥത്തിൽ സവീകരിക്കരുത് .     ഭാരതദേശത്തിലെ ആര്യന്മാർക്ക്  ഭാരതദേശത്തിലെ ആര്യകുലത്തിൽ യഥാവിധി ഉപനയന സംസ്കാരത്തോടെ ജീവിക്കുന്ന   ആര്യന്മാർ മാത്രമേ   വഴികാട്ടാൻ എക്കാലത്തും  യോഗ്യരായിട്ടുള്ളൂ .

കലികാലവും തന്ത്ര ശാസ്ത്രങ്ങളും 

                   കലികാലത്ത് ആര്യന്മാരും അനാര്യന്മാരുമായ  മനുഷ്യർ തീരെ ബുദ്ധികുറഞ്ഞ് എല്ലാത്തിനും പ്രത്യക്ഷ പ്രമാണം വേണമെന്ന് ആവശ്യപ്പെടും . ഇവരെയാണ് 'പ്രതിമാ ബുദ്ധികൾ' എന്ന്  പറയുന്നത്  .  അതിനാൽ അവർക്കു വേണ്ടി  ദേവതകൾ ശിലാ രൂപത്തിൽ ആവിര്ഭവിക്കുകയോ മനുഷ്യ നിർമ്മിതികളായ വിഗ്രഹങ്ങളിൽ അവരുടെ സങ്കല്പ പ്രാർത്ഥനകളനുസരിച്ച് കുടി കൊള്ളുകയോ  ചെയ്യും . ഇതിനായി കലി കാലാരംഭത്തിൽ  പരമശിവൻ പ്രത്യക്ഷമായി തന്ത്ര ശാസ്ത്രത്തെ ബ്രാഹ്മണർക്ക് വിസ്തരിച്ചു  പ്രദാനം ചെയ്യുന്നു . കലികാലം യന്ത്ര കാലഘട്ടമായതിനാൽ  മഹേശ്വരൻ നാനാ യന്ത്ര സംവിധാനങ്ങളെയും സങ്കീർണ  ജ്യാമിതീയ രൂപങ്ങളെയും ഉപദേശിക്കും .  തന്ത്രം താള നിബദ്ധമായതിനാൽ അനുബന്ധ ഉപകരണങ്ങളെയും മഹേശ്വരൻ  പ്രദാനം ചെയ്യും . തന്ത്രത്തിന് അനു ബന്ധമായി  ശില്പ ശാസ്ത്രവും വാസ്തു ശാസ്ത്രവും  വിവിധ ശാഖകളായി പടർന്ന്  വികസിക്കും .  തന്ത്ര ശാസ്ത്രം പ്രചരിക്കുന്നതനുസരിച്ച് നിലനിൽക്കുന്ന വൈദിക ആചാരങ്ങളെ കൂടി ബ്രാഹ്മണർ ഉപേക്ഷിക്കുകയും ചെയ്യും . കലി  കാലത്ത് ക്രമേണ വൈദിക ആചാരങ്ങൾ തീരെ ക്ഷയിച്ച് തന്ത്രം മാത്രമായി ഒതുങ്ങും . 

ആയുർവേദവും ചികിത്സാ രീതികളും 

               മനസ്സ് , ബുദ്ധി , ആത്മാവ് , ആരോഗ്യം , ശരീരം  , പുരുഷാർത്ഥങ്ങൾ  എന്നിവ സംബന്ധിച്ച വിശദമായ അന്വേഷണങ്ങളിൽ നിന്നാണ് കൃതായുഗത്തിൽ ആയുർവേദ പദ്ധതി ഉരുത്തിരിയുക . ആദ്യം സ്വസ്ഥത നിലനിർത്തുന്നതിനുള്ള  പദ്ധതി ആയി ശുദ്ധ ആയുർവേദം എന്ന നിലയിൽ തുടങ്ങി ക്രമേണ അസുഖ ചികിത്സക്കും  ഉപയോഗിക്കവിധം  വികസിക്കുന്നു . തുടർന്ന് കാലം മുന്നോട്ടു പോകുന്നതനുസരിച്ച് രോഗങ്ങളും വൈവിധ്യവും കൂടുന്നതനുസരിച്ച് ഇത് ഒരു സങ്കീർണ പദ്ധതിയായി മാറും . ത്രേതാ യുഗത്തിൽ തുടങ്ങി  സമ്മിശ്ര രോഗങ്ങൾ രോഗങ്ങൾ പ്രത്യക്ഷപ്പെടുന്നതോടെ ഔഷധങ്ങളും സമ്മിശ്രമായി തയ്യാറാക്കുന്നു . യുഗങ്ങൾ അനുസരിച്ച് വികസിക്കുകയും കാലഹരണപ്പെടുകയും ചെയ്യുന്നവയാണ് ഇതിലെ ഭൂരിഭാഗം നിർദ്ദേശങ്ങളും . കലികാലം 'രസായന' (chemicals ) വസ്തുക്കളുടെ സ്വാധീന കാലഘട്ടമായതിനാൽ അക്കാലത്ത് എല്ലാ ഔഷധങ്ങളിലും  അവ കലരുന്നു  . രസായന ദ്രവ്യങ്ങളെ ആശ്രയിച്ച് മാത്രം തയ്യാറാക്കുന്ന രസായന ചികിത്സാ ശാസ്ത്രങ്ങൾ മ്ലേച്ചന്മാർ കണ്ടു പിടിക്കുകയും ക്രമേണ മറ്റെല്ലാ ചികിത്സാ പദ്ധതികളെയും നാമാവശേഷമാക്കുകയും ചെയ്യും .


കലികാലത്തെ ദൈവഭേദങ്ങളും മതത്തിനു വേണ്ടിയുള്ള കൊലവിളികളും

                            കലികാലം ശുദ്ധമായ വർണാചാരങ്ങൾക്ക്  സഹായകരമായ കാലമല്ല . ഒരു വ്യക്തി എന്ന നിലയിലോ സമുദായ അംഗമെന്നനിലയിലോ  ചില ആചാരങ്ങൾ  നടത്തിക്കൊണ്ടു പോകാനായാലും  അതിവേഗം ആ ആചാരങ്ങളോരോന്നായി  നശിച്ച്  പോകുന്നതായി  നമുക്ക് അനുഭവപ്പെടും . ഇത്  നമുക്ക് മുമ്പ് കലിയുഗത്തിൽ  ജീവിച്ചിരുന്ന പൂർവ്വ സൂരികൾക്കും  ബോധ്യപ്പെട്ടിട്ടുള്ളതാണ്  .   ഇനിയും വർഷങ്ങൾ കഴിയുമ്പോൾ ഇപ്പോഴുള്ള പല ധാർമിക ആചാരങ്ങളും  ,  വെള്ളമില്ലാതെ ചെടി വാടുന്ന കണക്കെ നശിച്ചു പോകുന്നത് കാണാം .  കലികാലത്ത്  മറ്റുള്ളവരെ അപേക്ഷിച്ച് കൊണ്ട്  നടത്തേണ്ടുന്ന  (സാപേക്ഷ കർമ്മങ്ങൾ)  ധാർമിക കാര്യങ്ങൾ  നടക്കുന്നില്ലെങ്കിൽ അതിൽ പരിതപിക്കാതെ  വ്യക്തി പരമായി ആരെയും ആശ്രയിക്കാതെ ചെയ്യാവുന്ന (നിരപേക്ഷ കർമ്മങ്ങൾ) ധ്യാനം , ഭജനം , യോഗ , എന്നിവയെല്ലാം  തുടർന്ന് നടത്തുവാൻ പ്രയാസമുണ്ടാവുകയില്ല .   പക്ഷെ അതിനുള്ള ആന്തരിക പ്രചോദനമാകട്ടെ ആളുകൾക്ക് തീരെ ഉണ്ടാവുകയുമില്ല . 
 
                                         പല മതക്കാരും ദുഷ്ടന്മാരുമായ വരണേതരായിരിക്കും  കലികാലത്ത് എണ്ണത്തിൽ പെരുകുക    .  ഇവർക്ക്   ഭരണക്കാരും  ഭരണയന്ത്രവും  വലിയ പിന്തുണയും നല്കിക്കൊണ്ടിരിക്കും  . അതാകട്ടെ ഇപ്പോൾ പ്രത്യക്ഷത്തിൽ കാണുന്നുമുണ്ട് . കലികാലത്തെ കാലഗതിയിൽ അധികം വിഷമിക്കാതെ  ശാസ്ത്രിയമായി കലികാലത്തെ പറ്റി പഠിക്കുകയും ഇക്കാലത്ത് എന്തെല്ലാം എത്രത്തോളം സാധ്യമാകും എന്ന് മനസ്സിലാക്കി വിഷയങ്ങളിൽ  നിലപാട് സവീകരിക്കുകയാണ് വേണ്ടത് .      

                               കലികാലമെത്തുന്നതോടെ    സ്വദേശത്തും വിദേശത്തും  വരണേതരർ ആര്യസമ്പ്രദായങ്ങളോട് വിയോജിച്ച് വിരുദ്ധമായ ആരാധന സമ്പ്രദായങ്ങൾ ആവിഷ്കരിച്ച് അതിലേക്ക് ആളെ കൂട്ടുവാൻ ഇറങ്ങി തിരിക്കും  .  അങ്ങനെ  പലവിഭാഗങ്ങൾ ഉണ്ടായപ്പോൾ ദൈവത്തിന്റെ പേരിൽ അല്പന്മാരായ ആളുകൾ  യാതൊരു നീതിയും നിയമവുമില്ലാത്ത യുദ്ധ തന്ത്രങ്ങളിലൂടെ  പതിയിരുന്ന്  ആക്രമിച്ചും ചതിച്ചും   അന്യന്മാരുടെ മേൽ സ്ഥാപിക്കുന്ന ആധിപത്യം മുഖേന സ്വന്തം മതങ്ങളെ പ്രചരിപ്പിക്കുകയും ചെയ്യും . അവർ ശക്തരാകും തോറും ബ്രാഹ്മണരെ ഉപദ്രവിച്ചു കൊണ്ടിരിക്കും .  അവർ നാല് വർണങ്ങളുടെയും കർമ്മങ്ങൾ ചെയ്യുകയും പാഠ്യ പദ്ധതികളെ  കയ്യേറി നശിപ്പിച്ച്  എല്ലാം കൂടി കുഴഞ്ഞ സ്ഥിതി ഉണ്ടാക്കി വക്കുകയും ചെയ്യും . ഇത്തരക്കാരിൽ   ഒരുത്തനും സാമാന്യ ബുദ്ധിയോ വിവേകമോ വിനയമോ  നീണ്ടു നിൽക്കുകയില്ല . ആര്യന്മാരാകട്ടെ ഇവർക്ക് ദാസന്മാരാണെന്ന് ഭാവിച്ച് കലികാലമത്രയും തള്ളി നീക്കേണ്ടിയും വരും . 

                        കലികാലത്തിൽ  വരണേതരന്മാർ എണ്ണത്തിൽ പെരുകി വന്ന് സവർണരെക്കാൾ പല മടങ്ങ് വർദ്ധിച്ചു വരികയും വിവിധ ദേശങ്ങളിൽ ക്ഷത്രിയന്മാരുടെ പതനത്തിന് ശേഷം ഭരണം നിയന്ത്രിക്കുന്ന തലത്തിലേക്ക് ഉയർന്നു വരികയും ചെയ്യും .  ജനാധിപത്യം , സോഷ്യലിസം , സെക്കുലറിസം , എന്നിങ്ങനെ പ്രത്യയ ശാസ്ത്രപരവും  ആൾക്കൂട്ട മേധാവിത്വത്തിൽ   അധിഷ്ഠിതവും ആർക്കും നേതൃത്വം അവകാശപ്പെടാവുന്നതുമായ ഭരണ കീഴ് വഴക്കങ്ങളാണ് അവരിൽ നിന്ന്  സ്വാഭാവികമായി ഉരുത്തിരിയുക  . ആര്യന്മാരുടെ കീഴ് വഴക്കങ്ങളെ മുഴുവൻ അവർ ചോദ്യം ചെയ്യുകയും വിപരീത പ്രവർത്തികൾ വാശിക്ക് എന്ന വണ്ണം നടത്തുകയും ചെയ്യും . ഒന്നിനും ഒരു മറവോ സ്വകാര്യതയോ പാടില്ല എന്നുമാകും . കൂടുതൽ കാര്യങ്ങൾ ഉചിതമായ മറ്റൊരു കുറിപ്പിൽ പിന്നീട് വിശദമാക്കാം . 


 

                                         

No comments:

Post a Comment